കരമടക്കാനാകാതെ ഇരട്ടക്കുളങ്ങര ക്ഷേത്ര ഭരണസമിതി ഭാരവാഹികള്‍ കുന്നംകുളം തഹസില്‍ദാര്‍ക്ക് മുന്നില്‍ പ്രതിഷേധവുമായി എത്തി.

Advertisement

Advertisement

അന്യാധീനപ്പെട്ടു കിടന്നിരുന്ന ക്ഷേത്രഭൂമി അളന്നു തിട്ടപ്പെടുത്തിയിട്ടും കരമടക്കാനാകാതെ ക്ഷേത്ര ഭരണസമിതി ഭാരവാഹികള്‍ കുന്നംകുളം തഹസില്‍ദാര്‍ക്ക് മുന്നില്‍ പ്രതിഷേധവുമായി എത്തി.റവന്യൂ അധികാരികളുടെ അനാസ്ഥയാണ് കരമൊടുക്കാന്‍ സാധിക്കാത്തതെന്ന് ആരോപിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി മേഖല പ്രസിഡന്റ് ജഗന്നിവാസനും ജില്ലാ ജോയിന്‍ സെക്രട്ടറി ശ്രീവത്സനും ക്ഷേത്ര ഭരണസമിതി ഭാരവാഹികളുമാണ് പ്രതിഷേധവുമായി താലൂക്ക് ഓഫീസില്‍ എത്തിയത്. പെരുമ്പിലാവ് ആല്‍ത്തറ ഇരട്ടക്കുളങ്ങര ക്ഷേത്രഭൂമിയാണ് ഏഴു മാസങ്ങള്‍ക്കു മുമ്പ് താലൂക്ക് അധികാരികള്‍ അളന്നു തിട്ടപ്പെടുത്തിയത്. നാളിതുവരെയായിട്ടും കരമടക്കാന്‍ ചെല്ലുമ്പോള്‍ അധികൃതര്‍ പല ഒഴിവ് കിഴിവുകളും പറഞ്ഞ് മാറുകയാണെന്നും ഭരണസമിതി ആരോപിച്ചു. ഇനിയും നികുതി അടയ്ക്കാന്‍ കാലതാമസം നേരിട്ടാല്‍ താലൂക്ക് ഓഫീസിനു മുന്നില്‍ ഭരണസമിതിയും ഭക്തജനങ്ങളും പന്തല്‍ കെട്ടി പ്രതിഷേധം തുടങ്ങുമെന്നും ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു.