സമഗ്ര ശിക്ഷ കേരള ബി.ആര്‍.സി ചാവക്കാടിന്റെ നേതൃത്വത്തില്‍ പ്രീപ്രൈമറി പരിശീലനമായ ആട്ടവും പാട്ടും നടന്നു.

Advertisement

Advertisement

സമഗ്ര ശിക്ഷ കേരള ബി.ആര്‍.സി ചാവക്കാടിന്റെ നേതൃത്വത്തില്‍ പ്രീപ്രൈമറി പരിശീലനമായ ആട്ടവും പാട്ടും നടന്നു. ചാവക്കാട് ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റര്‍ പി.എസ്. ഷൈജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങ് ഡിസ്ട്രിക്ട് പ്രൊജക്റ്റ് ഓഫീസര്‍ ജോളി വി.ജി ഉദ്ഘാടനം ചെയ്തു. മൂന്നു മുതല്‍ ആറു വയസ്സ് വരെയുള്ള പ്രീ സ്‌കൂള്‍ കുട്ടികളില്‍ ബഹുമുഖ ബുദ്ധിയും വികാസ മേഖലകളിലുള്ള വളര്‍ച്ചയും ഉറപ്പാക്കും വിധം വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ സമന്വയിപ്പിച്ചു കൊണ്ടാണ് ആട്ടവും പാട്ടും പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികളുടെ സംയുക്ത ഡയറിയുടെ ബി.ആര്‍.സി തലപ്രകാശനവും ഡിപിഒ ജോളി വി.ജി നിര്‍വഹിച്ചു.