കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച 9 വയസ്സുകാരന്‍ മരിച്ചു.

Advertisement

Advertisement

പട്ടിത്തറ കോക്കാട് മാവിന്‍ചുവട്ടില്‍ മാത കുഴിയില്‍ സൈനുദ്ദീന്റെ മകന്‍ മുഹമ്മദ് ഹാദിയാണ് മരിച്ചത്. പുലര്‍ച്ചെ നാലര മണിയോടെ പനിയും ശ്വാസംമുട്ടലും ചെവി വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നു ഹാദിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സലാഹുദ്ദീന്‍ അയ്യൂബി സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച മുഹമ്മദ് ഹാദി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.