സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്.നരിമാന്‍ അന്തരിച്ചു

Advertisement

Advertisement

സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്.നരിമാന്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. ഇന്ത്യന്‍ നീതിന്യായ രംഗത്തെ അതികായനായിരുന്നു. 1991 ല്‍ പത്മഭൂഷണും 2007 ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചു. 1929 ല്‍ മ്യാന്‍മറിലെ യാങ്കൂണിലായിരുന്നു ജനനം. ബോംബേയില്‍ നിന്നും യാങ്കൂണില്‍ ന്യൂ ഇന്ത്യ ഇന്‍ഷൂറന്‍സിന്റെ ബ്രാഞ്ച് ഓഫീസ് തുടങ്ങുന്നതിന് എത്തിയ ബ്രാഞ്ച് മാനേജര്‍ സാം നരിമാന്റേയും ബര്‍മക്കാരിയായ ബാനു ബര്‍ജര്‍ജിയുടേയും മകനാണ്. അമ്മയുടെ കുടുംബം കോഴിക്കോടാണ