പുന്നയൂര്‍ പഞ്ചായത്ത് ഓര്‍ഗാനിക് ബയോകമ്പോസ്റ്റ് ബിന്‍ വിതരണോദ്ഘാടനവും ബോധവല്‍ക്കരണ ക്ലാസും നടന്നു

Advertisement

Advertisement

പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് ഓര്‍ഗാനിക് ബയോകമ്പോസ്റ്റ് ബിന്‍ വിതരണോദ്ഘാടനവും മാലിന്യ സംസ്‌കരണ രീതി ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. ക്ലീന്‍ പുന്നയൂര്‍ പദ്ധതിയുടെ ഭാഗമായി ഉറവിട മാലിന്യ സംസ്‌കരണത്തിനായി ഓര്‍ഗാനിക് ബയോ കമ്പോസ്റ്റ് ബിന്നാണ് 12ലക്ഷത്തി 9ആയിരത്തി 40 രൂപ ചിലവില്‍ 508 ജൈവ കബോസ്റ്റ് ബിന്നാണ് സൗജന്യമായി വിതരണം ചെയ്യുന്നത്. ഇതിന്റെ സുഗമമായ നടത്തിപ്പിനായി അതാത് വാര്‍ഡുകളിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ മേല്‍നോട്ടം വഹിക്കും. അകലാട് അല്‍സാക്കി ഓഡിറ്റോറിയത്തില്‍ നടത്തിയ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി സുരേന്ദ്രന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് സുഹറ ബക്കര്‍ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ കെ എ വിശ്വനാഥന്‍ മാസ്റ്റര്‍, ഷമീം അഷറഫ്, എ.കെ വിജയന്‍ തുടങ്ങീ പഞ്ചായത്ത് അംഗങ്ങളും, ഹരിത ഹരിത കര്‍മ്മ സേനാംഗങ്ങളും വി ഇ ഒ പി.കെ വിമല്‍ തുടങ്ങിയവരും പങ്കെടുത്തു.