നാടകത്തെ നെഞ്ചേറ്റിയിരുന്ന പോയ കാലം തിരിച്ച് പിടിക്കാനൊരുങ്ങി പറയ്ക്കാട് ഗ്രാമം

Advertisement

Advertisement

നാടകത്തെ നെഞ്ചേറ്റിയിരുന്ന കഴിഞ്ഞു പോയ കാലം തിരിച്ച് പിടിക്കാനൊരുങ്ങുകയാണ് പറയ്ക്കാട് ഗ്രാമം. നിരവധി നാടക കലാകാരന്‍മാരെ സമ്മാനിച്ച പറയ്ക്കാട് നിന്ന് വീണ്ടും ഒരു നാടകം തട്ടില്‍ കയറാനായി അണിയറയില്‍ ഒരുങ്ങുകയാണ്. പറയ്ക്കാട് നാടകവേദിയുടെ പ്രഥമ നാടകമായ ലീലാനന്തരമാണ് ചേലൂര്‍ക്കുന്ന് അയ്യപ്പസ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്നതിന് തയ്യാറെടുക്കുന്നത്. അസ്സീസ് പെരിങ്ങോട് രചന നടത്തിയ നാടകത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് ചലച്ചിത്ര നാടകരംഗങ്ങളിലെ യുവ പ്രതിഭയായ നവീന്‍ പയനിത്തടമാണ്. ചേലൂര്‍ക്കുന്ന് ക്ഷേത്രോല്‍സവത്തോടനുബന്ധിച്ച് വ്യഴാഴ്ച വൈകീട്ട് 6.30ന് നടക്കുന്ന മെഗാ തിരുവാതിരക്ക് ശേഷം നാടകം അരങ്ങിലെത്തും. നാടക ഗ്രാമം എന്നറിയപ്പെട്ടിരുന്ന പറയ്ക്കാടിന്റെ പഴയ കാല പ്രതാപം തിരിച്ച് പിടിക്കാനുള്ള ഉദ്യമത്തില്‍ പഴയ കാല നാടക നടന്‍മാരുടെ മക്കളും, പേരക്കുട്ടികളുമാണ് ഈ നാടകത്തില്‍ അഭിനേതാക്കളായി രംഗത്ത് എത്തുന്നത്.