കര്‍ഷക പ്രക്ഷോഭത്തില്‍ യുവകര്‍ഷകന്‍ കൊല്ലപ്പെട്ടതിലും, പോലീസ് അതിക്രമത്തിലും പ്രതിഷേധിച്ച് കേരള കര്‍ഷക സംഘം മറ്റം മേഖല കമ്മിറ്റി കരിദിനം ആചരിച്ചു

Advertisement

Advertisement

രാജ്യ തലസ്ഥാനമായ ദില്ലിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ യുവകര്‍ഷകന്‍ കൊല്ലപ്പെട്ടതിലും, പ്രക്ഷോഭത്തിനു നേരെ നടന്ന പോലീസ് അതിക്രമത്തിലും പ്രതിഷേധിച്ച് കേരള കര്‍ഷക സംഘം മറ്റം മേഖല കമ്മറ്റിയുടെ ആദിമുഖ്യത്തില്‍ കരിദിനം ആചരിച്ചു. കരിദിനാചരണത്തിന്റെ ഭാഗമായി മറ്റം സെന്ററില്‍ കര്‍ഷക സംഘം പ്രവര്‍ത്തകര്‍ പ്രകടനമായെത്തി പ്രധാനമന്ത്രി കോലം കത്തിച്ചു. തുടര്‍ന്ന് നടന്ന യോഗം സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റി അംഗം കെ എഫ് ഡേവിസ് ഉദ്ഘാടനം ചെയ്തു. കെ.ജെ.ബിനോയ് അധ്യക്ഷനായി. സി.പി.ഐ.എം. ലോക്കല്‍ സെക്രട്ടറി ദിലീപ് പയനിത്തടം, സി.ഐ.ടി.യു ഏരിയാ ജോ. സെക്രട്ടറി സി.അംബികേശന്‍, കര്‍ഷകസംഘം മേഖലാ പ്രസിഡണ്ട് കെ.ജെ. ബിജു, സെക്രട്ടറി പി.വി. സുധാകരന്‍, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍.എ. ബാലചന്ദ്രന്‍ , എന്നിവര്‍ സംസാരിച്ചു