ചന്ദ്രന്‍ വട്ടംപറമ്പിലിനെ കുറുമാല്‍ ചന്ദ്രന്‍ വട്ടംപറമ്പില്‍ ചാരിറ്റിബള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അനുസ്മരിച്ചു

Advertisement

Advertisement

വേലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും, സഹകരണ ബാങ്ക് പ്രസിഡണ്ടും ആയിരിക്കെ മരണമടഞ്ഞ ചന്ദ്രന്‍ വട്ടംപറമ്പിലിനെ
കുറുമാല്‍ ചന്ദ്രന്‍ വട്ടംപറമ്പില്‍ ചാരിറ്റിബള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അനുസ്മരിച്ചു. കുറുമാല്‍ സെന്റററില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ പ്രസിഡണ്ട് ബിജോഷ് കുറുമാല്‍ അധ്യക്ഷത വഹിച്ചു. നിധീഷ് ചന്ദ്രന്‍ വട്ടംപറമ്പില്‍ യോഗം ഉദ്ഘാടനം ചെയ്തു. വിന്‍സന്റ് കിരാലൂര്‍ മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റ് ഭാരവാഹികളായ സുനില്‍ അത്താണിക്കല്‍, ശ്യാം, മേഴ്‌സി, പ്രീതി തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.