കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മാവേലി സ്റ്റോറിന് മുന്നില്‍ ധര്‍ണ നടത്തി

Advertisement

Advertisement

സപ്ലൈകോ സ്റ്റോറുകളില്‍ ഭക്ഷ്യവസ്തുക്കള്‍ ഇല്ലാത്തതിലും വിലവര്‍ധനവിന് എതിരെയും കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി കുന്നംകുളം സപ്ലൈകോ മാവേലി സ്റ്റോറിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ സപ്ലൈക്കോ സ്റ്റോറിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുനില്‍ ലാലൂര്‍ ഉദ്ഘാടനം ചെയ്തു.
കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. സി.ബി രാജീവ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറിമാരായ കെ. സി.ബാബു, സി.ഐ ഇട്ടിമാത്യു, ബിജോയ് ബാബു, കുന്നംകുളം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സി വി ജാക്‌സണ്‍ എന്നിവര്‍ സംസാരിച്ചു. കാട്ടാകമ്പല്‍ പഞ്ചായത്ത് മെമ്പര്‍ അബ്ദുല്‍ റഷീദ്, വാസു കോട്ടല്‍, മജീദ് കിഴൂര്‍, കെ വി ഗീവര്‍ ജനപ്രതിനിധികളായ ഷാജി ആലിക്കല്‍, മിഷാ സെബാസ്റ്റ്യന്‍ എന്നിവര്‍ സംബന്ധിച്ചു.