കുന്നംകുളം ചാട്ടുകുളത്ത് ടോറസ് ലോറിക്ക് പിറകിൽ ബൈക്കിടിച്ച് ചാവക്കാട് സ്വദേശി മരിച്ചു. 

Advertisement

Advertisement

കുന്നംകുളം ചാട്ടുകുളത്ത് ടോറസ് ലോറിക്ക് പിറകിൽ ബൈക്കിടിച്ച് ചാവക്കാട് സ്വദേശി മരിച്ചു. 

 

തിരുവത്ര ബേബി റോഡ് ഫാറൂഖ് മസ്ജിദിനു സമീപം പാലക്കൽ അഹമ്മദ് മകൻ ഫാറൂഖ് (38) ആണ് മരിച്ചത്. 

ഇന്ന് രാത്രി 8.30 ഓടെ ചാട്ടുകുളത്ത് വെച്ചായിരുന്നു അപകടം. 

സഹായത്രികനായ തിരുവത്ര ചീനിച്ചുവട് സ്വദേശി ഷജീർ പരിക്കുകളോടെ മുതുവട്ടൂർ രാജാ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇരുവരും കാളിയറോഡ് നേർച്ചക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. 

മൃതദേഹം മുതുവട്ടൂർ രാജാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.