ക്ഷേത്ര പുനരുദ്ധാരണ ഫണ്ടിലേക്ക് 75000 രൂപ സംഭാവന നല്‍കി ഒറ്റപ്പിലാവ് ഗ്രാന്‍ഡ് പൂരാഘോഷ കമ്മിറ്റി മാതൃകയായി.

Advertisement

Advertisement

ഈ വര്‍ഷത്തെ പൂരാഘോഷം വേണ്ടെന്നുവച്ച് ക്ഷേത്ര പുനരുദ്ധാരണ ഫണ്ടിലേക്ക് 75000 രൂപ സംഭാവന നല്‍കി ഒറ്റപ്പിലാവ് ഗ്രാന്‍ഡ് പൂരാഘോഷ കമ്മിറ്റി മാതൃകയായി.പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കൊരട്ടിക്കര വിഷ്ണു ഭഗവതി ക്ഷേത്രത്തിലെ പ്രധാന ബലിക്കല്ല് ചെമ്പോല പൊതിയുന്ന പ്രവര്‍ത്തിയിലേക്കാണ് ഒറ്റപ്പിലാവ് ഗ്രാന്‍ഡ് പൂരാഘോഷ കമ്മിറ്റി ആഘോഷങ്ങള്‍ ഒഴിവാക്കി സംഭാവന നല്‍കിയത്. ക്ഷേത്രസന്നിധിയില്‍ വച്ച് ഗ്രാന്‍ഡ് പുരാഘോഷ കമ്മിറ്റി പ്രസിഡന്റ് സുമേഷില്‍ നിന്നും ക്ഷേത്രം സെക്രട്ടറി ഗോഷ്‌കുമാറും രക്ഷാധികാരി വിശ്വംഭരനും ചേര്‍ന്ന് തുക ഏറ്റുവാങ്ങി. പുരാഘോഷ കമ്മിറ്റി സെക്രട്ടറി സുബീഷ് , ഖജാന്‍ജി രജീഷ്, അംഗങ്ങളായ സുബിന്‍, സുജിന്‍, ക്ഷേത്ര ഭരണസമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാര്‍ച്ച് 16നാണ് ക്ഷേത്രത്തിലെ പൂരാഘോഷം.