എസ്‌കെഎസ്എസ്എഫ് അണ്ടത്തോട് യൂണിറ്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിച്ചു

Advertisement

Advertisement

സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡണ്ടും സമസ്ത വൈസ് പ്രസിഡണ്ടുമായിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ രണ്ടാമത് ആണ്ടിനോട് അനുബന്ധിച്ച് എസ്‌കെഎസ്എസ്എഫ് അണ്ടത്തോട് യൂണിറ്റ് അനുസ്മരണവും പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിച്ചു. അണ്ടത്തോട് മഹല്ല് ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി സിബി റഷീദ് മൗലവിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് യൂണിറ്റ് ജനറല്‍ സെക്രട്ടറി ഹുസൈന്‍ വലിയകത്ത് ഉദ്ഘാടനം ചെയ്തു. ഹാഫിള് അബ്ദുസ്സമദ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി. എസ് വൈ എസ് യൂണിറ്റ് പ്രസിഡണ്ട് സുലൈമാന്‍, ടി കെ അബ്ദുള്ള കുട്ടി ചോലയില്‍, എസ്‌കെഎസ്എസ്എഫ് ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.