ചാട്ടുകുളം കണ്ടപ്പന്‍ ബസാറില്‍ ആളൊഴിഞ്ഞ പറമ്പില്‍ തീപിടുത്തം

Advertisement

Advertisement

ചാട്ടുകുളം കണ്ടപ്പന്‍ ബസാറില്‍ ആളൊഴിഞ്ഞ പറമ്പില്‍ തീപിടുത്തം. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ഉണങ്ങിയ പുല്ലുകള്‍ക്കാണ് ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ തീ പിടിച്ചത്. തീ ആളിപ്പടരുന്നത് കണ്ടതോടെ പ്രദേശവാസികള്‍ തീയണക്കാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായതിനെ തുടര്‍ന്ന് കുന്നംകുളം അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുന്നംകുളം അഗ്‌നിരക്ഷാസേന സ്റ്റേഷന്‍ ഓഫീസര്‍ ബി.വൈശാഖിന്റെ നിര്‍ദ്ദേശപ്രകാരം സ്ഥലത്തെത്തിയ അഗ്‌നി രക്ഷാസേന ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് ഏറെനേരത്തെ പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കി. ശക്തമായ ചൂടില്‍ ഉണങ്ങിയ പുല്ലുകള്‍ക്ക് തീപിടിച്ചതാക്കാമെന്നാണ് പ്രാഥമിക നിഗമനം. അഗ്‌നി രക്ഷാസേന സീനിയര്‍ ഓഫീസര്‍ കൃഷ്ണദാസ് അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരായ രഞ്ജിത്ത്, ശരത്ത് സ്റ്റാലിന്‍, സി. ഹരികുട്ടന്‍, ഗോഡ്‌സെന്‍ ആല്‍ബര്‍ട്ട്, എസ് സനില്‍ എന്നിവരടങ്ങിയ അഗ്‌നി രക്ഷാ സേനാ സംഘമാണ് തീ അണച്ചത്.