മന്ദലാംക്കുന്ന് പാലം റോഡില്‍ മാലിന്യം തള്ളല്‍ വ്യാപകമാവുന്നു.

Advertisement

Advertisement

ഒരു ഇടവേളക്ക് ശേഷം വീണ്ടും മന്ദലാംക്കുന്ന് പാലം റോഡില്‍ മാലിന്യം തള്ളല്‍ വ്യാപകമാവുന്നു.പാലത്തിന്റെ ഇരു വശങ്ങളിലുമാണ് മാലിന്യം തള്ളുന്നത്. പ്ലാസ്റ്റിക് കവറുകളിലും മറ്റു ചാക്കുകളിലുമായാണ് മാലിന്യം തള്ളുന്നത്. ഇതുമൂലം പരിസരവാസികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും വളരെയധികം ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നത്. ദുര്‍ഗന്ധം വമിച്ച് ഈ വഴി സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. തെരുവ് നായ, മുള്ളന്‍ പന്നി, കുറുനരി എന്നിവയുടെ ശല്യവും രൂക്ഷമായി. അവശിഷ്ടങ്ങള്‍ കാക്കകള്‍ കൊത്തിവലിച്ച് കുടിവെള്ള സ്രോതസ്സുകളില്‍ കൊണ്ടിട്ട് കുടിവെള്ളം മലിനമാകുന്ന അവസ്ഥയും ഉണ്ട്. അധികൃതര്‍ ഇടപെടലുകള്‍ നടത്തി എത്രയും പെട്ടന്ന് പ്രശ്‌ന പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.