കടവല്ലൂര്‍ പാടശേഖരങ്ങളില്‍ ശുചിമുറി മാലിന്യം തള്ളുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ കലക്ടര്‍ക്ക് പരാതി നല്‍കി.

Advertisement

Advertisement

കടവല്ലൂര്‍ പാടശേഖരങ്ങളില്‍ ശുചിമുറി മാലിന്യം തള്ളുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ കലക്ടര്‍ക്ക് പരാതി നല്‍കി. പഞ്ചായത്തിലും പൊലീസിലും നിരവധി തവണ പരാതി നല്‍കിയിട്ടും പ്രശ്‌നത്തിന് പരിഹാരം ലഭിക്കാത്ത സാഹചര്യത്തിലാണ് കളക്ടര്‍ക്ക് നേരിട്ട് പരാതി നല്‍കിയത്. രാത്രിയുടെ മറവില്‍ വന്‍തോതില്‍ വാഹനങ്ങളില്‍ എത്തിക്കുന്ന മാലിന്യം നെല്‍വയ ലിലേക്ക് തള്ളുന്നത് ഒരു വര്‍ഷത്തോളമായി തുടരുകയയാണ്. രാസ വസ്തു ചേര്‍ത്ത മാലിന്യം പല സ്ഥലത്തും നെല്‍ച്ചെടിയുടെ വളര്‍ച്ച മുരടിപ്പിക്കുന്നതായും കര്‍ഷകര്‍ പറയുന്നു.മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ പഞ്ചായത്ത് നിരീക്ഷണ ക്യാമറ സ്ഥാപിച്ചെങ്കിലും ക്യാമറയിലെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രശ്നത്തിനു പരിഹാരം കാണാതെ നെല്‍കൃഷി ചെയ്തിട്ടു പ്രയോജനമില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. സാമൂഹിക വിരുദ്ധരെ കണ്ടത്തി ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിക്കും കുന്നംകുളം പൊലീസിനും കലക്ടര്‍ നിര്‍ദേശം നല്‍കിയെന്നു കര്‍ഷകര്‍ പറഞ്ഞു.