പാവങ്ങളുടെ പടയണി എരുമപ്പെട്ടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് സംഘടിപ്പിച്ചു .

Advertisement

Advertisement

കേന്ദ്രസര്‍ക്കാരിന്റെ പക പോക്കലിനെതിരെ ക്ഷേമ കേരള സംരക്ഷണത്തിനായി കേരള സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ പാവങ്ങളുടെ പടയണി എരുമപ്പെട്ടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് സംഘടിപ്പിച്ചു . കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ.എം.അഷറഫ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ കമ്മറ്റി അംഗം കെ.ശാരദാമ്മ അധ്യക്ഷയായിരുന്നു.യോഗത്തില്‍ എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത്‌ലാല്‍, സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് കെ.എം.അഷറഫ്, കെ.എസ്.കെ.ടി.യു ജില്ലാ കമ്മിറ്റി അംഗം ഒ.ബി. സുബ്രഹ്‌മണ്യന്‍ , സി.പി.എം എരുമപ്പെട്ടി വെസ്റ്റ് ലോക്കല്‍ സെക്രട്ടറി പി.ടി.ദേവസി, ടി.കെ.ശിവന്‍, കെ.ടി.രാജന്‍,സുമന സുഗതന്‍, ഷീജ സുരേഷ് ,സ്വപ്ന പ്രദീപ്, കാളിക്കുട്ടി, സിന്ധു കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.