എടക്കഴിയൂരില്‍ കലാ സാംസ്‌കാരിക രംഗത്ത് മുതല്‍കൂട്ടായികൊണ്ട് സഫ്ദര്‍ ഹാഷ്മി ഗ്രാമീണ വായനശാല പ്രവര്‍ത്തനം ആരംഭിച്ചു.

Advertisement

Advertisement

എടക്കഴിയൂരില്‍ കലാ സാംസ്‌കാരിക രംഗത്ത് മുതല്‍കൂട്ടായികൊണ്ട് സഫ്ദര്‍ ഹാഷ്മി ഗ്രാമീണ വായനശാല പ്രവര്‍ത്തനം ആരംഭിച്ചു. ഇടക്കഴിയൂര്‍ തെക്കേ മദ്രസ പരിസരത്ത് ആരംഭിച്ചു വായന ശാല ഗുരുവായൂര്‍ എം എല്‍ എ എന്‍ കെ അക്ബര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പുന്നയൂര്‍ പഞ്ചായത്ത് പ്രസിണ്ടണ്ട് ടി വി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കണ്‍വീനര്‍ രജനി ടീച്ചര്‍, ചാവക്കാട് ബ്ലോക്ക് മെംബര്‍ എഎസ് ഷിഹാബ് ,കാര്‍ട്ടൂണിസ്റ്റ് കുട്ടി എടക്കഴിയൂര്‍ , സിഐ ജോര്‍ജ്ജ് പ്രശസ്ത സിനിമ തിരകഥാകൃത്ത് ഉസ്മാന്‍ മാരത്ത്, പിസി ഇബ്രാഹിം കുട്ടി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് രണ്ട് ദിവസമായി നടന്ന സംഗീത നിഷയില്‍ എടക്കഴിയൂര്‍ അലിഫ് മുട്ടിപ്പാട്ട് സംഘത്തിന്റെ കൈ മുട്ടിപ്പാട്ട് സംഗീത വിരുന്നും പ്രശസ്ത ഗസല്‍ ഗായകരായ റാസയും ബീഗവും അവതരിപ്പിക്കുന്ന ഗസല്‍ നിശയും ഉണ്ടായിരിന്നു. വളര്‍ന്നു വരുന്ന യുവ തലമുറയെ വായനയും കലാ സാംസ്‌കാരിക രംഗത്ത് ആഭിമുഖ്യ വര്‍ധിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് സംഘടകര്‍ പറഞ്ഞു