പുന്നയൂര്‍ക്കുളം മര്‍ച്ചന്റ് അസോസിയേഷന്‍ പഞ്ചായത്തില്‍ സമര്‍പ്പിച്ച അപേക്ഷയുടെ നടപടി എടുക്കുന്നതിനായി വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നു.

Advertisement

Advertisement

വഴിയോര കച്ചവടം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പുന്നയൂര്‍ക്കുളം മര്‍ച്ചന്റ് അസോസിയേഷന്‍ പഞ്ചായത്തില്‍ സമര്‍പ്പിച്ച അപേക്ഷയുടെ നടപടി എടുക്കുന്നതിനായി വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നു. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് ജാസ്മിന്‍ ഷഹീര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഇ.കെ.നിഷാര്‍, വടക്കേക്കാട് എസ്.ഐ.സുധീര്‍, സെക്രട്ടറി വിനോദ്, എ.എസ്.രശ്മി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ലുക്കോസ് തലക്കോട്ടൂര്‍, പുന്നയൂര്‍ക്കുളം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി സച്ചിദാനന്ദന്‍ , എച്ച്.ഐ.റോബിന്‍സണ്‍, ജെ.എച്ച്.ഐ പ്രതീപ്, തുടങ്ങിയ വ്യാപാരി പ്രതിനിധികളും ആരോഗ്യ ജീവനക്കാരും പോലിസ് അധികൃതരും പങ്കെടുത്തു. വഴിയോര കച്ചവടങ്ങള്‍ പൂര്‍ണമായി നിരോധിക്കണമെന്നാവശ്യപ്പെട്ട വ്യാപാരികള്‍ നിരോധിത പ്ലാസ്റ്റിക് ഇല്ലാത്ത കടകളില്‍ നിന്ന് പിരിച്ചെടുക്കുന്ന യൂസര്‍ ഫീ നല്‍കാന്‍ തയ്യാറല്ലെന്നും വ്യക്തമാക്കി.തങ്ങളുടെ ന്യായമായ ആവശ്യങ്ങളിന്‍മേല്‍ അനുഭാവ പൂര്‍ണ്ണമായ നടപടിയുണ്ടായില്ലെങ്കില്‍ ലൈസന്‍സ് പുതുക്കില്ലെന്നും വ്യപാരികള്‍ പറഞ്ഞു. വഴിയോര കച്ചവടം നിയന്ത്രിക്കാന്‍ പോലീസ്, ആരോഗ്യവകുപ്പ് എന്നിവരുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താമെന്നും യോഗത്തില്‍ തീരുമാനമെടുത്തു.