ഗ്രീന്‍ ടെക്‌നോളജി സെന്ററിന്റെ ഉദ്ഘാടനം മാര്‍ച്ച് 2, ശനിയാഴ്ച നടക്കും

Advertisement

Advertisement

മാലിന്യ സംസ്‌കരണ സമഗ്ര പഠനത്തിനായി കുന്നംകുളം കുറുക്കന്‍പാറ ഗ്രീന്‍ പാര്‍ക്കില്‍ സജ്ജമാക്കിയ ഗ്രീന്‍ ടെക്‌നോളജി സെന്ററിന്റെ ഉദ്ഘാടനം മാര്‍ച്ച് 2, ശനിയാഴ്ച നടക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ശനിയാഴ്ച രാവിലെ 10.30 ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഗ്രീന്‍ ടെക്ക്‌നോളജി സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. എ.സി മൊയ്ദീന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ സംസ്ഥാന എസ് സി, എസ് ടി കമ്മീഷന്‍ അംഗം ടി. കെ വാസു, നഗരസഭ മാലിന്യ സംസ്‌ക്കരണ അംബാസിഡര്‍ വി കെ ശ്രീരാമന്‍, ഗാന രാജയിതാവ് ബി കെ ഹരിനാരായണന്‍ എന്നിവര്‍ മുഖ്യാതിഥികളാവും. ചടങ്ങില്‍ തുടര്‍ച്ചയായി 11 തവണ 100% യൂസര്‍ഫീ കളക്ഷന്‍ നേടിയനഗരസഭ 5-ാം വാര്‍ഡിലെ കൗണ്‍സിലര്‍ പി.എം സുരേഷിനെ ആദരിക്കും.നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍, വൈസ് ചെയര്‍പേഴ്സണ്‍, സ്ഥിരം സമിതി അധ്യക്ഷന്മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍, വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പ്രിയ സജീഷ്, സജിനി പ്രേമന്‍, നഗരസഭ സെക്രട്ടറി കെ ബി വിശ്വനാഥന്‍ എന്നിവര്‍ പങ്കെടുത്തു.