കടങ്ങോട് മണ്ഡലം കോണ്‍ഗ്രസ്സ് പ്രവര്‍ത്തക കൂട്ടായ്മയുടെ നേതൃത്വത്തില്‍ പന്നിത്തടം മാവേലി സ്റ്റോറിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി.

Advertisement

Advertisement

സബ്‌സിഡി ഉത്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് കടങ്ങോട് മണ്ഡലം കോണ്‍ഗ്രസ്സ് പ്രവര്‍ത്തക കൂട്ടായ്മയുടെ നേതൃത്വത്തില്‍ പന്നിത്തടം മാവേലി സ്റ്റോറിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി യാവുട്ടി ചിറമനേങ്ങാടിന്റെ അധ്യക്ഷതയില്‍ നടന്ന ധര്‍ണ്ണ ഡി.സി.സി ജനറല്‍ സെക്രട്ടറി വി.കെ രഘു സ്വാമി ഉദ്ഘാടനം ചെയ്തു. പി.ടി സുരേന്ദ്രന്‍, പി.കെ വിനയകുമാര്‍, എം.എച് നൗഷാദ്, പി.വി. പ്രസാദ്, പി.സി ഗോപാലകൃഷ്ണന്‍, സജീവ് ചാത്തനാത്ത്, ഒ.എസ് വാസുദേവന്‍, ടി.കെ സുബ്രഹ്‌മണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. റഫീക്ക് ഐനിക്കുന്നത്ത്, കെ.യു.സണ്ണി, ആമിന സുലൈമാന്‍, സിന്ധു മണികണ്ഠന്‍, സലി വെള്ളറക്കാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.