നിലമ്പൂര്‍, കുറ്റിപ്പുറം റോഡുകളെ ബന്ധിപ്പിക്കുന്ന പെരുമ്പിലാവിലെ പഴയ മാര്‍ക്കറ്റ് ലിങ്ക് റോഡ് ആധുനികവല്‍ക്കരിക്കാന്‍ ഭരണാനുമതിയായി

Advertisement

Advertisement

പെരുമ്പിലാവ് നിലമ്പൂര്‍ റോഡിനേയും തൃശ്ശൂര്‍ കുറ്റിപ്പുറം റോഡിനേയും ബന്ധിപ്പിക്കുന്ന പഴയ മാര്‍ക്കറ്റ് റോഡ് – ലിങ്ക് റോഡ് ബിഎം-ബിസി നിലവാരത്തില്‍ ആധുനികവല്‍ക്കരിക്കാന്‍ 24.4 ലക്ഷം രൂപയുടെ ഭരണാനുമതിയായി. ലിങ്ക് റോഡ് കൂടി പൂര്‍ത്തിയാകുന്നതോടെ പെരുമ്പിലാവിന്റെ ഗതാഗത സൗകര്യങ്ങളില്‍ വലിയ മാറ്റമാണുണ്ടാവുക. പെരുമ്പിലാവ് സെന്ററിലെ നിര്‍ണ്ണായകമായ ഒരു ബൈപാസ് കൂടിയാണ് നിര്‍ദ്ദിഷ്ട ലിങ്ക് റോഡ്. ആധുനീകരിച്ച പെരുമ്പിലാവ് – നിലമ്പൂര്‍ റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചിരുന്നു. എ.സി.മൊയ്തീന്‍ എംഎല്‍എയുടെ ശ്രമഫലമായാണ് അവശേഷിച്ച 300 മീറ്ററോളം നീളമുള്ള ലിങ്ക് റോഡിന്റെ നവീകരണത്തിനായി പുതിയ തുക അനുവദിച്ച് ഉത്തരവായത്.