ചിറവല്ലൂര്‍ ബാബു ശ്രീഹരിയുടെ ചെറുകഥ സമാഹരമായ നക്‌സല്‍ പ്രകാശനം ചെയ്തു

Advertisement

Advertisement

സംവിധായകന്‍ ഷിബു ശേഖര്‍ പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫയ്ക്ക് നല്‍കികൊണ്ട് പ്രകാശനം നിര്‍വഹിച്ചു. എം.ഷീജ അധ്യക്ഷത വഹിച്ചു. കെ രാംദാസ്, ഫൈസല്‍ബാവ, ഷീബാ ദിനേഷ്, ടി.ആര്‍.വേലായുധന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബിന്ദു വിജയന്‍, സുവര്‍ണ എന്നിവര്‍ കവിത ആലപിച്ചു. നിന്നിലേക്കുള്ള ദൂരം എന്ന നോവലിന് ശേഷം ബാബു ശ്രീഹരിയുടെ 104 പേജില്‍ 11 ചെറുകഥകളടങ്ങിയ പുസ്തകം എസ് എച്ച് ബുക്‌സ് ആണ് പ്രസ്സിദ്ധീകരിക്കുന്നത്.