വേലൂര്‍ വടക്കുമുറി ഗ്രാമീണ വായനശാല വീട്ടുമുറ്റ ക്ലാസ്സ് നടത്തി

Advertisement

Advertisement

 

വേലൂര്‍ വടക്കുമുറി ഗ്രാമീണ വായനശാലയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷതിന്റെ സഹകരണത്തോടെ വീട്ടുമുറ്റ ക്ലാസ്സ് നടത്തി. 50 വീട്ടുമുറ്റ ശാസ്ത്ര ക്ലാസ്സുകള്‍ നടത്തുന്നതിന്റെ ഭാഗമായി ജലജ രാജിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടറും, പരിഷത് ജില്ലാ ആരോഗ്യ വിഷയ സമിതി അംഗവുമായ ഡോ. ഹസീന ആരോഗ്യ ബോധവത്കരണ ക്ലാസ്സ് നയിച്ചു. പി.ആര്‍ മോഹനന്‍, ശശി അത്താണിക്കല്‍, മനേഷ് , മണി അധികാരി വീട്ടില്‍ എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി രാജി അധികാരി വീട്ടില്‍ സ്വാഗതവും, ജോയിന്റ് സെക്രട്ടറി ജലജ രാജ് നന്ദിയും പറഞ്ഞു.