ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ സ്‌നേഹതണ്ണീര്‍ കുടം സ്ഥാപിച്ചു

Advertisement

Advertisement

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ സ്‌നേഹതണ്ണീര്‍ കുടം സ്ഥാപിച്ചു. വേനല്‍ ചൂടില്‍ ദാഹിച്ചു വലയുന്ന പറവകള്‍ക്കായി നമുക്കും ഒരല്പം ദാഹജലം നല്‍കാം എന്ന സന്ദേശമുയര്‍ത്തി പ്രകൃതി സംരക്ഷണ സംഘത്തിന്റെ നേതൃത്വത്തിലാണ് കാമ്പസില്‍ തണ്ണീര്‍ക്കുടങ്ങള്‍ സ്ഥാപിച്ചത്. സംസ്ഥാന വ്യാപകമായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തി വരുന്ന പദ്ധതിയുടെ ഭാഗമായി പ്രകൃതി സംരക്ഷണ സംഘം തൃശൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ സംഘടിപ്പിച്ച സ്‌നേഹ തണ്ണീര്‍ കുടത്തിന്റെ ഉദ്ഘാടനം പ്രിന്‍സിപ്പാള്‍ ഡോ. പി.എസ്.വിജോയ് നിര്‍വ്വഹിച്ചു. തണ്ണീര്‍ കുടത്തിലേയ്ക്ക് ജലം പകര്‍ന്നു കൊണ്ടായിരുന്നു ഉദ്ഘാടനം.പ്രകൃതി സംരക്ഷണ സംഘം ജില്ലാ പ്രസിഡണ്ട് ഡോ. ജോണ്‍സണ്‍ ആളൂര്‍ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡണ്ട് ബീനാ ദിനേശന്‍ സ്‌നേഹതണ്ണീര്‍ കുടത്തിന്റെ ബ്രോഷര്‍ പ്രിന്‍സിപ്പാളിന് കൈമാറി. സംസ്ഥാന സെക്രട്ടറി ഷാജി തോമസ് പദ്ധതി വിശദീകരണം നടത്തി.