കാതോലിക്ക ദിനാഘോഷത്തിന്റെ ഭാഗമായി വാഹനറാലി നടത്തി

Advertisement

Advertisement

കുന്നംകുളം ഭദ്രാസന ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ കാതോലിക്ക ദിനാഘോഷത്തിന്റെ ഭാഗമായി വാഹനറാലി നടത്തി. കുന്നംകുളം, പഴഞ്ഞി മേഖലകളിയായി നടന്ന റാലി വൈശേരി സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സംഗമിച്ചു. ഭദ്രാസന മെത്രാപോലീത്തായും ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാന കേന്ദ്ര പ്രസിഡന്റ് കൂടിയായ ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പൊലീത്ത കാതോലിക്ക ദിന സന്ദേശം നല്‍കി. ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിലൂടെ സഞ്ചരിച്ച വാഹന റാലി ആര്‍ത്താറ്റ് അരമനയില്‍ സമാപിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.ജോസഫ് ചെറുവത്തൂര്‍, സഭാ മാനേജിങ് കമ്മറ്റി അംഗം ഫാ.പീറ്റര്‍ കാക്കശ്ശേരി എന്നിവര്‍ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. ഫാ.പത്രോസ് ജി പുലിക്കോട്ടില്‍, ഫാ.ബെഞ്ചമിന്‍ ഒ.ഐ.സി, ഫാ.പ്രിന്‍സ് എന്നിവര്‍ സംസാരിച്ചു. യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ.തോമസ് ചാണ്ടി, യുവജനപ്രസ്ഥാനം മുന്‍ വൈസ് പ്രസിഡന്റ് ഫാ.റിനു മോന്‍ വര്‍ഗ്ഗീസ്, യുവജന പ്രസ്ഥാനം സെക്രട്ടറി ജിയോ.കെ.വില്‍സന്‍, ജോയിന്റ് സെക്രട്ടറി ജെഹിന്‍ ജെക്കബ്, ട്രഷറര്‍ നോബിന്‍ സി.ജെ തുടങ്ങിയവര്‍ വാഹന റാലിക്ക് നേതൃത്വം നല്‍കി.