സരസ്വതി സമ്മാന്‍ കവി പ്രഭാവര്‍മ്മക്ക്; മലയാളത്തിന് വീണ്ടും പുരസ്‌കാരമെത്തുന്നത് 12 വര്‍ഷത്തിന് ശേഷം

Advertisement

Advertisement

 

കെകെ ബിര്‍ല ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സരസ്വതി സമ്മാന്‍ കവി പ്രഭാവര്‍മ്മക്ക്. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 12 വര്‍ഷത്തിന് ശേഷമാണ് മലയാളത്തിന് പുരസ്‌കാരം ലഭിക്കുന്നതെന്ന പ്രത്യേകതയുണ്ട്. രൗദ്രസാത്വികം എന്ന കൃതിക്കാണ് പുരസ്‌കാരം. മലയാളത്തിന് 12 വര്‍ഷത്തിന് ശേഷം പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രഭാവര്‍മ പ്രതികരിച്ചു. ദേശീയതലത്തില്‍ ലഭിക്കുന്ന വലിയ അംഗീകാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ബാലാമണി അമ്മ, അയ്യപ്പപ്പണിക്കര്‍, സുഗതകുമാരി എന്നിവര്‍ക്ക് സരസ്വതി സമ്മാന്‍ ലഭിച്ചിട്ടുണ്ട്