ജോലിക്കിടെ നെഞ്ചു വേദനയെ തുടര്‍ന്ന് കെ.എസ്.ഇ.ബി ജീവനക്കാരന്‍ മരിച്ചു

Advertisement

Advertisement

 

ജോലിക്കിടെ,നെഞ്ചു വേദനയെ തുടര്‍ന്ന് കെ.എസ്.ഇ.ബി ജീവനക്കാരന്‍ മരിച്ചു.
കെ.എസ്.ഇ.ബി മുണ്ടൂര്‍ സെക്ഷന്‍ ഓഫീസിലെ ലൈന്‍മാനായ മുണ്ടത്തിക്കോട് എസ്.എന്‍. സ്റ്റോപ്പിനടുത്ത് തുണ്ടത്തില്‍ നാരായണന്റെ മകന്‍ സുനില്‍കുമാറാണ് (49) മരിച്ചത്. കുറുമാല്‍ കൊച്ചിന്‍ പ്ലാന്റേഷനടുത്തുള്ള വൈദ്യുതി പോസ്റ്റില്‍ ജോലിയെടുക്കുന്ന സമയത്താണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ജീപ്പില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംസ്‌കാരം ചൊച്ചാഴ്ച്ച ഉച്ചക്ക് നടക്കും. സാവിത്രി മാതാവും ദീപ ഭാര്യയുമാണ്. വിദ്യാര്‍ത്ഥികളായ അവന്തിക,അനന്തിത എന്നിവര്‍ മക്കളാണ്. കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ – സി.ഐ.ടി.യു. അംഗമാണ് സുനില്‍കുമാര്‍.