സ്ലീബാ മോര്‍ ഒസ്താത്തിയോസ് ബാവായുടെ ഓര്‍മ്മ പെരുന്നാളിനോടനുബന്ധിച്ച വാഹന വിളംബര ജാഥയ്ക്ക് സ്വീകരണം നല്‍കി

Advertisement

Advertisement

ആര്‍ത്താറ്റ് സിംഹാസന പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന സ്ലീബാ മോര്‍ ഒസ്താത്തിയോസ് ബാവായുടെ 94-ാം ഓര്‍മ്മ പെരുന്നാളിനോടനുബന്ധിച്ച് പാറയില്‍ സെന്റ് തോമസ് ചാപ്പലില്‍ നിന്നും ആരംഭിച്ച വാഹന വിളംബര ജാഥയ്ക്ക് പെങ്ങാമുക്ക് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പഴയ പള്ളിയില്‍ സ്വീകരണം നല്‍കി. പെങ്ങാമുക്ക് പള്ളി വികാരി ഫാ. ബേസില്‍ കൊല്ലാര്‍മാലി, ആര്‍ത്താറ്റ് പള്ളി വികാരി ഫാ. ബാബു ജോസഫ്, സഹ വികാരി ഫാ. ജിബിന്‍ ചാക്കോ, പാറന്നൂര്‍ പള്ളി വികാരി ഫാ. സിജി മാത്യു, എന്നിവരടങ്ങിയ സംഘത്തെ വാഹനങ്ങളുടെയും വാദ്യാഘോഷത്തോടെയും കൂടി പള്ളിയിലേക്ക് സ്വീകരിച്ചാനയിച്ചു. തുടര്‍ന്ന് പള്ളിയില്‍ പ്രാര്‍ത്ഥന നടത്തി. സ്വീകരണത്തിന് കൈക്കാരന്‍ സോജന്‍ കെ ജെ, സെക്രട്ടറി രാജീവ് പി ഡേവിഡ്, ജോയിന്റ് സെക്രട്ടറി ജിജോ ജോര്‍ജ്ജ് എന്നിവരടങ്ങിയ മാനേജിംഗ് കമ്മിറ്റി നേതൃത്വം നല്‍കി.