പെങ്ങാമുക്ക് യാക്കോബായ സുറിയാനി പഴയപള്ളിയില്‍ സുവിശേഷ യോഗം സമാപിച്ചു

Advertisement

Advertisement

പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പഴയപള്ളിയില്‍ വലിയ നോമ്പിനോടനുബന്ധിച്ച് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി നടന്ന് വന്നിരുന്ന സുവിശേഷ യോഗം സമാപിച്ചു. സമാപന ദിനത്തില്‍ വൈകീട്ട് 06:00 ന് സന്ധ്യാ പ്രാര്‍ത്ഥന, 07:00 ന് ഗാന ശൂശ്രൂഷ, 07:30ന് വചന പ്രഘോഷണം സ്‌തോത്ര കാഴ്ച, സമാപന പ്രാര്‍ത്ഥന തുടര്‍ന്ന് അത്താഴ സദ്യ എന്നിവ ഉണ്ടായി.
ഫാ.ബിജു മുങ്ങാംകുന്നേല്‍, ഫാ. ഡില്‍ജോ ഏലിയാസ് കൂരന്‍, ഫാ. എല്‍ദോ ജോയ് മഴുവഞ്ചേരി പറമ്പത്ത് എന്നീ വൈദീകര്‍ വചനപ്രഘോഷണം നടത്തി. മൂന്ന് ദിനങ്ങളിലായി 72 മണിക്കൂര്‍ നേരവും പ്രാര്‍ത്ഥന കൂടാരം ഉണ്ടായിരുന്നു. സുവിശേഷ യോഗത്തിന് വികാരി ഫാ. ബേസില്‍ കൊല്ലാര്‍മാലി, കൈക്കാരന്‍ സോജന്‍ കെ ജെ, സെക്രട്ടറി രാജീവ് പി ഡേവിഡ്, ജോ. സെക്രട്ടറി ജിജോ ജോര്‍ജ്ജ് എന്നിവരടങ്ങിയ മാനേജിംഗ് കമ്മിറ്റി നേതൃത്വം നല്‍കി