നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തില്‍, പാലക്കാട്ട് 50,000 പേരെ അണിനിരത്തി രാവിലെ റോഡ് ഷോ, കനത്ത സുരക്ഷ

Advertisement

Advertisement

 പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിൽ. പാലക്കാട് 10.30 ന് റോഡ് ഷോ നടത്തും. രാവിലെ 10.15ന് പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി,റോഡ് മാർഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തും. അവിടെ മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ. 30 മിനിറ്റായിരിക്കും റോഡ് ഷോ.ഏകദേശം 50,000 പേരെ അണിനിരത്താനാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. സന്ദർശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് തമിഴ്നാട് സേലത്തും പൊതുയോഗം. എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസാമിയുടെ തട്ടകത്തിലാണ് മോദിയുടെ പ്രസംഗം. 2014 ൽ ആദ്യമായി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി ആയപ്പോഴാണ് മോദി അവസാനം സേലം സന്ദർശിച്ചത്. പാലക്കാട്ടെ പരിപാടിക്ക് ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് ആണ് സേലത്തെ പൊതുയോഗം. 1996ലെ തെരെഞ്ഞെടുപ്പിലാണ് അവസാനം ബിജെപി ഇവിടെ മത്സരിച്ചത്.