ദേശീയ പാത മന്ദലാംകുന്നില്‍ അടിപാത വേണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് 23, ശനിയാഴ്ച ദേശീയപാത ഉപരോധിക്കും

Advertisement

Advertisement

ദേശീയ പാത മന്ദലാംകുന്നില്‍ അടിപാത വേണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് 23, ശനിയാഴ്ച വൈകീട്ട് നാലുമണിക്ക് മന്ദലാംകുന്ന് സെന്ററില്‍ സര്‍വ്വകക്ഷി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിക്കും..നന്മ സെന്ററില്‍ ചേര്‍ന്ന സര്‍വ്വകക്ഷി കൂട്ടായ്മ യോഗം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.കമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. സര്‍വ്വകക്ഷി കൂട്ടായ്മ ചെയര്‍മാന്‍ പി.കെ ഹസ്സന്‍ അധ്യക്ഷത വഹിച്ചു. പ്രദേശത്തെ ജനപ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ സംഘടനകളും ചേര്‍ന്നാണ് കൂട്ടായ്മ രൂപീകരിച്ചത്.
ബദല്‍ യാത്രാ സംവിധാനം ഒരുക്കാതെ കൊച്ചന്നൂര്‍ മന്ദലാംകുന്ന് ബീച്ച് പി.ഡബ്ല്യു.ഡി റോഡ് അടച്ചുപൂട്ടാനുള്ള നീക്കത്തില്‍ നിന്നും പിന്മാറണമെന്ന് യോഗം ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു. വി.സലാം, എം.സി ബഷീര്‍, ആലത്തയില്‍ മൂസ, എം.കെ അബൂബക്കര്‍, എം.കമാല്‍, പി.എം ബാദുഷ, യൂസഫ് തണ്ണിത്തുറക്കല്‍, അന്‍ഫര്‍, ആര്‍.എസ് ഷക്കീര്‍, നജീബ് കുന്നിക്കല്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ പി.എ നസീര്‍ സ്വാഗതവും ജോ:കണ്‍വീനര്‍ യഹിയ മന്ദലാംകുന്ന് നന്ദിയും പറഞ്ഞു.