കൊച്ചന്നൂര്‍- മന്നലാംകുന്ന് ബീച്ച് റോഡിനെ എന്‍ എച്ച് 66 മുറിച്ചു കടക്കുന്നിടത്ത് വെഹിക്കിള്‍ അണ്ടര്‍ പാസ്സ് നിര്‍മ്മിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് നടപടിയില്ല. നാട്ടുകാര്‍ നിര്‍മാണം തടഞ്ഞത് പോലീസിന് തുണയായി

Advertisement

Advertisement

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആശുപത്രി, സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ തുടങ്ങീ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന സ്ഥാപനങ്ങള്‍ മിക്കതും മന്നലാംക്കുന്നിന് കിഴക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഇത് എല്ലാം കണക്കിലെടുത്താണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മന്നലാംക്കുന്നിനെയും കൊച്ചന്നൂരിനെയും ബന്ധിപ്പിച്ചു കൊണ്ട് പി ഡബ്ലിയു ഡി റോഡും ഇതുവഴി ബസ്സ് സര്‍വീസും ആരംഭിച്ചത്. ചാവക്കാട് മുതല്‍ പാലപ്പെട്ടി വരെ ദേശീയ പാതയില്‍ എന്തെങ്കിലും തടസം ഉണ്ടാവുകയാണങ്കില്‍ പോലീസ് വഴി തിരിച്ചുവിടുന്ന പ്രധാന മാര്‍ഗ്ഗം കൂടിയാണ് മന്നലാംക്കുന്ന്- കൊച്ചന്നൂര്‍ പി ഡബ്ലിയു ഡി റോഡ്. പുതിയ ദേശീയ പാത നിര്‍മാണത്തിന്റെ ഭാഗമായി ഈ റോഡ് രണ്ടായി മുറിക്കപ്പെടും. ഇത് ഒഴിവാക്കാനാണ് ഇവിടെ വെഹിക്കിള്‍ അണ്ടര്‍ പാസ്സ് നിര്‍മ്മിക്കണമെന്ന് പ്രദേശ വാസികള്‍ ആവശ്യപ്പെടുന്നത്. ഇവിടെ വി യു പി നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് സര്‍വീസ് റോഡിന്റെ പണി പോലും പൂര്‍ത്തിയാക്കാതെ സഞ്ചാരം തടസപ്പെടുത്തി എന്‍.എച് നിര്‍മാണം നടക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ നിര്‍മാണ പ്രവര്‍ത്തനത്തിന് ശേഷം സഞ്ചാരം പൂര്‍ണമായും തടസപ്പെടുമെന്നും സര്‍വീസ് റോഡ് പൂര്‍ണമായും പണി കഴിഞ്ഞതിന് ശേഷം അടച്ചാല്‍ മതി എന്നാവസ്യപ്പെട്ട് നാട്ടുകാര്‍ നിര്‍മാണം തടഞ്ഞിരുന്നു. എന്നാല്‍ ഇച് പോലീസിന് തുണയായി.
മണത്തല വിശ്വനാഥ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ദേശീയപാതയില്‍ തടസ്സം നേരിടുകയും ചാവക്കാട് നിന്നും പൊന്നാനിയിലേക്ക് പോവുന്ന വാഹനങ്ങള്‍ ഇതുവഴി തിരിച്ചുവിട്ടു. നിലവിലെ സാഹചര്യത്തില്‍ ദേശീയപാതയുടെ സ്പീഡ് ട്രാക്ക് ഉയരത്തിലും സര്‍വീസ് റോഡ് താഴ്ന്നുമാണ് നില്‍ക്കുന്നത്. പിഡബ്ല്യുയു ഡി റോഡില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് ബസുകള്‍ അടക്കമുള്ള ഹെവി വാഹനങ്ങള്‍ പ്രവേശിക്കണമെങ്കില്‍ കൂടുതല്‍ ബുദ്ധിമുട്ടായിരിക്കും എന്നാണ് കരുതുന്നത്.