കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രോത്സവം; ഭക്തിപ്രഭാഷണം, കലാപരിപാടികള്‍ എന്നിവക്ക് തുടക്കമായി

Advertisement

Advertisement

 

കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറിയതോടെ സമാപന ദിവസം വരെയുള്ള ഭക്തിപ്രഭാഷണങ്ങള്‍ക്കും കലാപരിപാടികള്‍ക്കും തുടക്കമായി.കൊടിയേറ്റ ദിവസം ക്ഷേത്രാങ്കണ വേദിയില്‍ കോട്ടക്കല്‍ പി എസ് വി നാട്യസംഘത്തിന്റെ സന്താനഗോപാലം കഥകളിയും ചൊവ്വല്ലൂര്‍ നൂപുരനാദ സംഘത്തിന്റെ മെഗാ തിരുവാതിര കളിയും അരങ്ങേറി.ഉത്സവം മാര്‍ച്ച് 24ന് ആറാട്ടോടുകൂടി സമാപിക്കും.ക്ഷേത്രോത്സവ കലാപരിപാടികളുടെ ഭാഗമായി ഉത്സവസമാപനം വരെ എല്ലാ ദിവസവും ഭക്തിപ്രഭാഷണം, നൃത്തനൃത്ത്യങ്ങള്‍, ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കുത്ത്, കളരിപ്പയറ്റ് പ്രദര്‍ശനം, കൈകൊട്ടിക്കളി എന്നിവ തുടങ്ങിയവ അരങ്ങേറും. മാര്‍ച്ച് 22 വെള്ളിയാഴ്ച പ്രശസ്ത സിനിമാതാരവും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി അവതരിപ്പിക്കുന്ന ”നൃത്തം ആഘോഷം’ ഉണ്ടായിരിക്കും. ക്രമീകരണങ്ങള്‍ക്ക് പ്രസിഡന്റ് പ്രസിഡന്റ് കെ കെ സുബിദാസ്, സെക്രട്ടറി സുനീഷ് അയിനിപ്പുള്ളി, ട്രഷറര്‍ ഭാസ്‌ക്കര കുറുപ്പ്,
വൈസ് പ്രസിഡന്റ് ഒ.എ. പരമന്‍, ജോ. സെക്രട്ടറി രാജീവ് തറയില്‍ എന്നിവര്‍ നേതൃത്വം നല്‍കും