ഇനി പരിശോധനകളില്‍ ക്യാമറയുമായി പോലീസും

Advertisement

Advertisement

വാഹന പരിശോധന സമയങ്ങളിലാണ് ശരീരത്ത് ഘടിപ്പിച്ച ക്യാമറയുമായി നിയമപാലകര്‍ സജീവമാകുന്നത്. അടുത്തിടെ പോലീസ് നടപടികള്‍ പൊതുജനങ്ങള്‍ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിപ്പിക്കുന്നതു മൂലം പോലീസിനെതിരെ വ്യാപകമായി ജനവികാരം ഉടലെടുക്കുന്നതിനിടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പരിശോധനകള്‍ നടത്തുന്ന പ്രധാന നിയമപാലകന്റെ ശരീരത്ത് ക്യാമറ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്‍മ്പ് ഈ നിര്‍ദ്ദേശം വന്നിരുന്നെങ്കിലും നിര്‍ബന്ധപൂര്‍വ്വം നടപ്പിലാക്കിയിരുന്നില്ല. എന്നാല്‍ അടുത്തിടെ ഉണ്ടായ സൈബര്‍ ആക്രമണങ്ങള്‍ മൂലമാണ് വീണ്ടും നടപടി ശക്തമാക്കിയത്. പരിശോധനാ സമയത്ത് പോലീസിനെ പ്രകോപിപ്പിക്കുകയും പിന്നീടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയുമാണെന്നാണ് വകുപ്പ് തല അഭിപ്രായം ഉയരുന്നത്. പോലീസ് ഉദ്യോഗസ്ഥന്റെ ശരീരത്ത് ക്യാമറ സ്ഥാപിക്കുക വഴി പോലീസിന്റെ പൊതുജനങ്ങളുമായുള്ള ഇടപെടലും സുതാര്യമാക്കാന്‍ കഴിയുമെന്നാണ് അഭിപ്രായം.