മാലിന്യ സംസ്‌കരണം പഠിക്കാന്‍ ഭരണങ്ങാനത്തെ വിദ്യാര്‍ത്ഥികള്‍ കുന്നംകുളത്ത് എത്തി

Advertisement

Advertisement

നഗരസഭയുടെ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ നേരിട്ട് പഠിക്കുന്നതിനായാണ് കോട്ടയം ജില്ലയിലെ ഭരണങ്ങാനം പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ഗ്രീന്‍പാര്‍ക്കിലെത്തിയത്.
ഭരണങ്ങാനം പഞ്ചായത് പ്രസിഡന്റ് ലിസമ്മ സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ നഗരസഭയുടെ ഗ്രീന്‍പാര്‍ക്കിലെത്തിയത്. പഞ്ചായത്ത് അംഗങ്ങള്‍, സി.ഡി.എസ് അംഗങ്ങള്‍ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘത്തെ പൂച്ചെണ്ട് നല്‍കി നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം സ്വീകരിച്ചു. ഗ്രീന്‍ ടെക്‌നോളജി സെന്റ്ററില്‍ ജൈവ-അജൈവ മാലിന്യ ശേഖരണം, സംസ്‌കരണം, മാലിന്യ സംസ്‌കരണ രംഗത്തെ വെല്ലുവിളികള്‍ , ഹരിതകര്‍മ്മസേന പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി പരിപാലനം തുടങ്ങിയ വിഷയങ്ങളില്‍ നഗരസഭ ക്ളീന്‍ സിറ്റി മാനേജര്‍ ആറ്റ്‌ലി.പി.ജോണ്‍ , പബ്ലിക് ഹെല്‍ത് ഇന്‍സ്പെക്ടര്‍മാരായ പി.എസ് സജീഷ്, പി.പി വിഷ്ണു, ഐആര്‍ടിസി കോ-ഓര്‍ഡിനേറ്റര്‍മാരായ സി. ആര്‍ഷ ബെന്നി, അഞ്ചു. കെ.തോമസ് എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു.