വടക്കേക്കാട് പഞ്ചായത്തില്‍ വിവിധ പ്രദേശങ്ങളില്‍ നിലം നികത്തല്‍ വ്യാപകമാകുന്നു

Advertisement

Advertisement

അധികൃതര്‍ നടപടികള്‍ സ്വീകരിച്ചിട്ടും സ്ഥല ഉടമകള്‍ നിലം നികത്തല്‍ തുടരുകയാണ്. കഴിഞ്ഞ ഒരാഴചയായി വാര്‍ഡ് 6, 10, 13 എന്നിവടങ്ങളിലാണ് വ്യാപകമായ രീതിയില്‍ നിലം നികത്തല്‍ നടത്തുന്നത്. 13 -ാം വാര്‍ഡിലെ കൊമ്പത്തയില്‍പടിയില്‍ സംസ്ഥാനപാതയോരത്ത് സലഫി മസ്ജിദിനോട് ചേര്‍ന്നുള്ള കുളമാണ് നികത്തുന്നത്. കുറച്ച് കാലങ്ങള്‍ക്ക് മുന്നേയും ഈ കുളം നികത്തുന്നതിന് സ്ഥലം ഉടമകള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ നാട്ടുകാരുടെ പരാതിയിലും, മാധ്യമ വാര്‍ത്തകളെ തുടര്‍ന്നും അധികൃതര്‍ ഇടപെട്ട് നികത്തല്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി വീണ്ടും കുളം നികത്തല്‍ സജീവമായിരിക്കുകയാണ്. സലഫി മസ്ജിദിന്റെ നവീകരണ പ്രവര്‍ത്തനങ്ങളിലെ വേസ്റ്റുകള്‍ ഉപയോഗിച്ച്ാണ് കുളം നികത്തുന്നത്. അര്‍ബാനയില്‍ തൊഴിലാളികളെകൊണ്ട് വേസ്റ്റുകള്‍ കൊണ്ടുപോയിട്ട് കുളം നികത്തിക്കുകയാണ് ഉടമകള്‍ ചെയ്യുന്നത്. കുളത്തിലേക്ക് വെള്ളം ഒഴുകിയെത്തുന്ന മസ്ജിദിന്റെ മുന്നിലെ കാനയും മണ്ണിട്ട് മുടിയിരിക്കുകയാണ്. ഇതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വില്ലേജധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.