ടാറ്റ കാബിന്‍ ടാക്‌സി ഓട്ടോറിക്ഷ , നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മാരുതി വാനില്‍ ഇടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

Advertisement

Advertisement

 

വൈലത്തൂരില്‍ ടാറ്റ കാബിന്‍ ടാക്‌സി ഓട്ടോറിക്ഷ , നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മാരുതി വാനില്‍ ഇടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന പാലപ്പെട്ടി അയിരൂര്‍ സ്വദേശികളായ ആലുങ്ങല്‍ വീട്ടില്‍ അബുസാലി (39), മാരാത്ത് വീട്ടില്‍ പവിത്രന്‍ (26), തറയില്‍ വീട്ടില്‍ റാഫി(36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. വൈലത്തൂര്‍ ക്രിസ്ത്യന്‍ പള്ളിക്ക് സമീപം വെച്ചാണ് ടാറ്റാ മിനി ടാക്‌സി നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മാരുതി ഏക്കോ വാനില്‍ ഇടിച്ചത്. പരിക്കേറ്റ മൂന്ന് പേരെയും വൈലത്തൂര്‍ ആക്ടസ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.