അരിയന്നൂര്‍ ഹരികന്യക ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കമായി

Advertisement

Advertisement

അങ്കുരാദി സമ്പ്രദായത്തില്‍ സവിശേഷ ആചാരങ്ങളോടെ നടക്കുന്ന 15 ദിവസത്തെ ഉത്സവം 31ന് സമാപിക്കും. പാരമ്പര്യ അവകാശി ദേവിയെ എഴുന്നള്ളിക്കാനുള്ള ചരട് സമര്‍പ്പിച്ചാണ് ഉത്സസവത്തിന് തുടക്കമിടുന്നത്. വൈകിട്ട് ബ്രാഹ്‌മണിപ്പാട്ടിന്‌ശേഷം ഭഗവതിയെ ശാസ്താവിന്റെ അകമ്പടിയോടെ ക്ഷേത്രക്കുളത്തിലേക്ക് ആറാട്ടിനായി എഴുന്നള്ളിച്ചു.രണ്ടാം ദിവസം മുതല്‍ ആറാം ദിവസം വരെ ആറാട്ടിനു ശേഷം ഭഗവതിയെയും ശാസ്താവിനെയും കച്ചേരിയിലേക്ക് എഴുന്നള്ളിച്ച് നിവേദ്യം, പൂജ എന്നിവക്കു ശേഷം രാത്രി 7ന് തിരിച്ചെഴുന്നള്ളിപ്പ് ക്ഷേത്രത്തില്‍ നിറമാല, ചുറ്റു വിളക്ക് എന്നിവയുണ്ടാകും. ഉത്സവത്തിന്റെ ഭാഗമായുള്ള ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന സാംസ്‌കാരിക പരിപാടികള്‍ കവി രാധാകൃഷ്ണന്‍ കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു.ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി ഡോ.കിരണ്‍ ആനന്ദ് നമ്പൂതിരി മുഖ്യാതിഥിയായി. ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട് മോഹന്‍ദാസ് എലത്തൂര്‍ അധ്യക്ഷനായി. അരിയന്നുര്‍ ഉണ്ണികൃഷ്ണണന്‍, കെ.ജി. പ്രമോദ്, സി.ഹരിദാസ്, പി.കെ.അസിസ്, ദേവസ്വം ഓഫീസര്‍ എ.വി. രാമചന്ദ്ര വാര്യര്‍, എ.പി. രാജംനമ്പീശന്‍ എന്നിവര്‍ സംസാരിച്ചു.