വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളിന്റെ ഭാഗമായി പതാകദിനം ആചരിച്ചു

Advertisement

Advertisement

വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളിന്റെ ഭാഗമായി കേരള ലേബര്‍ മൂവ്‌മെന്റ് സംഘടന മറ്റം യൂണിറ്റിന്റെ നേതൃത്വത്തില്‍ പതാകദിനം ആചരിച്ചു. രാവിലെ 6നുള്ള ദിവ്യബലിയ്ക്ക് മുന്‍പായി കെ.എല്‍.എം പ്രവര്‍ത്തകര്‍ കാഴ്ച്ച സമര്‍പ്പണം നടത്തി. ഇടവകാംഗമായ ഫാ.സൂരജ് കാക്കശ്ശേരി തിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികനായി. തുടര്‍ന്ന് വികാരി ഫാ.ഷാജു ഊക്കന്‍ പതാക ഉയര്‍ത്തി. സഹവികാരി ഫാ.ജോയല്‍ ചിറമ്മല്‍ കേരള ലേബര്‍ മൂവ്‌മെന്റ് മറ്റം യൂണിറ്റ് ഭാരവാഹികളും അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് നേര്‍ച്ച പായസവിതരണവും, പുതിയ അംഗങ്ങള്‍ക്ക് മെമ്പര്‍ഷിപ്പ് വിതരണവും നടന്നു.