എളവള്ളി സെന്റ് ആന്റ്ണീസ് ഇടവക ദൈവാലയത്തില്‍ വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണതിരുന്നാളും പതാക ദിനവും ആചരിച്ചു

Advertisement

Advertisement

എളവള്ളി സെന്റ് ആന്റ്ണീസ് ഇടവക ദൈവാലയത്തില്‍ വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണതിരുന്നാളും കേരള ലേബര്‍ മൂവ്‌മെന്റിന്റെ പതാക ദിനവും ആചരിച്ചു. രാവിലെ നടന്ന തിരുന്നാള്‍ കുര്‍ബാനക്ക് ഇടവക വികാരി ഫാ. ഫ്രാങ്ക്‌ളിന്‍ കണ്ണനായ്ക്കല്‍ കാര്‍മ്മികത്വം വഹിച്ചു. കെ.എല്‍.എം എളവള്ളി യൂണിറ്റിന്റെ നേതൃത്വത്തില്‍ കാഴ്ച്ച സമര്‍പ്പണവും നേര്‍ച്ച വിതണവും ഇടവകയിലെ ജോസഫ് നാമധാരികളുടെ സംഗമവും നടന്നു മരണതിരുന്നാള്‍ ദിനത്തില്‍ ഫീസ്റ്റ് ഡെ ആഘോഷിക്കുന്നവര്‍ കേക്ക് മുറിച്ച് വിതരണം ചെയ്തു.തുടര്‍ന്ന് കെ .എല്‍ . എം പതാക വികാരി ഫ്രാങ്ക്‌ളിന്‍ കണ്ണനായ്ക്കല്‍ ഉയര്‍ത്തി.യൂണിറ്റ് പ്രസിഡണ്ട് സൈമണ്‍ വടുക്കൂട്ട് അധ്യക്ഷനായി. സെക്രട്ടറി എ.ജെ.ജിജോ പ്രതിജ്ഞ ചൊല്ലി കൊടുത്തു. യൂണിറ്റ് ഭാരവാഹികളായ സിജോ കുത്തൂര്‍, മേഴ്‌സി ഔസേപ്പ്, ജിഷ പീറ്റര്‍, ജൂലി സൈമണ്‍, കെ.എം ആന്റോ, . സി .കെ .ജോയ്, ടോണി വടക്കന്‍ എന്നിവര്‍ നേതൃത്വം നല്‍കി.