അമിതവേഗതയിലെത്തിയ ഇന്നോവ ഇലട്രിക് പോസ്റ്റ് ഇടിച്ചു തകര്‍ത്തു

Advertisement

Advertisement

മറ്റം – കേച്ചേരി റോഡില്‍ കിഴക്കാളൂര്‍ മറിയം ത്രേസ്യ ദേവാലയത്തിന് സമീപം ബുധനാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. രണ്ട് മാസത്തിനിടെ മേഖലയില്‍ സംഭവിക്കുന്ന മൂന്നാമത്തെ അപകടമാണിത്. മറ്റം ഭാഗത്ത് നിന്ന് വന്ന ഇന്നോവയാണ് അപകടത്തില്‍പ്പെട്ടത്. വേലൂര്‍ സ്വദേശിയായ സിജോ ഓടിച്ചിരുന്ന വാഹനം അമിതവേഗതയിലെത്തി റോഡിന്റെ വശത്ത് സ്ഥാപിച്ച ഇലട്രിക്ക് പോസ്റ്റ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റിന്റെ അടിഭാഗം 20 മീറ്ററോളം അകലേക്ക് നിരക്കി കൊണ്ട് പോകുകയും സമീപത്തെ വീടുകളുടെ മതിലുകള്‍ തകര്‍ക്കുകയും ചെയ്ത ശേഷമാണ് വാഹനം നിന്നത്. മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന വാഹനം പുലര്‍ച്ചെയോടെ അപകട സ്ഥലത്ത് നിന്ന് മാറ്റി.