പെരിയമ്പലം അതിജീവന കലാ സാംസ്‌കാരിക സമിതിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

Advertisement

Advertisement

 

അണ്ടത്തോട് പെരിയമ്പലം അതിജീവന കലാ സാംസ്‌കാരിക സമിതിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. നാല് വര്‍ഷമായി ജീവകാരുണ്യ, കലാ സാംസ്‌കാരിക സാമൂഹിക മേഖലയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സംഘടനയായുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനായാണ് ഓഫീസ് പ്രവര്‍ത്തനം സജീവമാക്കിയത്. ഓഫീസ് ഉദ്ഘാടന കര്‍മം യഹിയ മന്നലാംകുന്ന് നിര്‍വഹിച്ചു. സുബൈര്‍ ആയിനിക്കല്‍, തൗഫീക് മാലിക്കുളം, ക്ലബ് ഭാരവാഹികളായ ഷംസീര്‍ മടപ്പന്‍, മുനീര്‍ പെരിയമ്പലം, അയ്യൂബ് പെരിയമ്പലം ,ബാബു പെരിയമ്പലം, ഷമീര്‍ ഏറാട്ടയില്‍, റൗഫ് പെരിയമ്പലം എന്നിവര്‍ പങ്കെടുത്തു.