ചാലിശേരി സോക്കര്‍ അസോസിയേഷന്റെ അഖിലേന്ത്യാ ഫ്‌ലഡ് ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് ഞായറാഴ്ച തുടക്കമാവും

Advertisement

Advertisement

ചാലിശേരി സോക്കര്‍ അസോസിയേഷന്‍ ഒരുക്കുന്ന അഖിലേന്ത്യാ ഫ്‌ലഡ് ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് മത്സരത്തിന് ഞായറാഴ്ച തുടക്കമാവും. ചാലിശ്ശേരി മുലയമ്പറമ്പത്ത് കാവ് ക്ഷേത്ര മൈതാനത്താണ് ഒരു മാസം നീണ്ട് നില്‍ക്കുന്ന ഫ്‌ലഡ് ലൈറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്. ഞായറാഴ്ച രാത്രി 8.30 ന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും മുന്‍ ദേശീയ താരവുമായ യു.ഷറഫലി മത്സരം ഉദ്ഘാടനം ചെയ്യും. ചാലിശ്ശേരി മാര്‍വല്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ജനശ്രദ്ധ നേടിയ സഹയാത്ര ചാരിറ്റബിള്‍ സൊസൈറ്റിയും സംയുക്തമായാണ് ആരവം 2024 എന്ന പേരില്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്.