തിരുവളയന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ അശരണര്‍ക്കായി വിഷുക്കൈനീട്ടം നല്‍കി

Advertisement

Advertisement

വടക്കേക്കാട് തിരുവളയന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ അശരണര്‍ക്കായി വിഷുക്കൈനീട്ടം നല്‍കി. ഗുരുവായൂരിന്റെ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്ന അശരണരായവര്‍ക്കാണ്് ഈ വര്‍ഷം വിഷുക്കൈനീട്ടം നല്‍കിയത്.
സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ തുടര്‍ച്ചയായി വിഷുക്കൈനീട്ടം നല്‍കാറുണ്ട്. ലീഡര്‍ അനോഷ് പാണങ്ങാട്ട്, വോളണ്ടിയര്‍മാരായ കെ.വി.നന്ദന, സഫ സാദിഖ്, എം.അഞ്ജന, കെ.എസ്.നിവേദ്യ, പ്രോഗ്രാം ഓഫീസര്‍ ഡോക്ടര്‍ രേണുക ജ്യോതി എന്നിവര്‍ നേതൃത്വം നല്‍കി.