പുന്നയൂര്‍ക്കുളം സെവന്‍സ് ഗ്രൂപ്പിന്റെ ഭവന നിര്‍മ്മാണ പദ്ധതിയുടെ രണ്ടാമത്തെ ഭവനത്തിന്റെ ശിലാസ്ഥാപനം നടന്നു

Advertisement

Advertisement

പുന്നയൂര്‍ക്കുളം സെവന്‍സ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ഭവന നിര്‍മ്മാണ പദ്ധതിയുടെ രണ്ടാമത്തെ ഭവനത്തിന്റെ ശിലാസ്ഥാപനം നടന്നു. കീക്കോട് സൈതലവി സഖാഫി തങ്ങള്‍ , പരൂര്‍ മഹല്ല് ഖത്തീബ് അഹമദ് കബീര്‍ സഖാഫി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിച്ചു. സെവന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ ഷിബു കെ മുഹമ്മദ്, മഹല്ല് പ്രസിഡന്റ് മുഹമ്മദാലി എളയമ്മാറ്റില്‍, സെക്രട്ടറി അസീസ് നരിയമ്പുള്ളി, മീഡിയ പ്രസിഡന്റ് അഹമ്മദുണ്ണി, സെവന്‍സ് ഗ്രൂപ്പ് അംഗം ഫൈസല്‍ മുക്കണ്ടത്ത് എന്നിവര്‍ സംസാരിച്ചു. മറ്റു വിശിഷ്ട വ്യക്തികളും പങ്കെടുത്തു.