കാറ്ററിംഗ് സ്ഥാപനം നടത്തിയിരുന്ന യുവാവ് മരിച്ച നിലയിൽ

Advertisement

Advertisement

ഇറ കേറ്ററിംഗ് സർവീസ് നടത്തിയിരുന്ന ജയ്സനെയാണ് വീടിനുള്ളിൽ  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജയ്സൺ വാടകയ്ക്ക് താമസിക്കുന്ന ചൊവ്വന്നൂർ എസ് ബി ഐ ബാങ്കിൻറെ മുകളിലെ  ക്വാർട്ടേഴ്സിലാണ്  ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്. ഭാര്യയെയും കുട്ടിയെയും വീട്ടിലേക്ക് പറഞ്ഞയച്ച ശേഷം ആയിരുന്നു ആത്മഹത്യ.  കുന്നംകുളം മേഖലയിൽ മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന കേറ്ററിംഗ് സർവീസ് ആയിരുന്നു ഇറ. സാമ്പത്തിക പ്രശ്നങ്ങളാണ് സംഭവത്തിന് പുറകിൽ എന്നാണ് സൂചന.  കുന്നംകുളം പോലീസ് എത്തി നടപടികൾ സ്വീകരിച്ചു.

( ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)