തെരെഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം എല്‍ഡിഎഫ് ചിറ്റാട്ടുകര മേഖല കമ്മിറ്റി റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു

Advertisement

Advertisement

 

തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ: വി എസ് സുനില്‍ കുമാറിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം എല്‍ഡിഎഫ് ചിറ്റാട്ടുകര മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. കാക്കശ്ശേരിയില്‍ നിന്നും നൂറ് കണക്കിന് ഇടതുമുന്നണി പ്രവര്‍ത്തകര്‍ മുത്തു കുടകളും മേളവും ബലൂണുകളും പ്ലക്കാര്‍ഡുകളും, കൊടികളുമായി പങ്കെടുത്ത റാലി പൂവ്വത്തൂരില്‍ സമാപിച്ചു. തുടര്‍ന്ന് ചേര്‍ന്ന പൊതു സമ്മേളനം സി.പി.എം സംസ്ഥാന കമ്മറ്റി അംഗം ബേബി ജോണ്‍ ഉദ്ഘാടനം ചെയ്തു . എല്‍ഡിഎഫ് മേഖല കമ്മിറ്റി പ്രസിഡണ്ട് പി.ജി സുബിദാസ് അധ്യക്ഷനായി. സി പി ഐ ജില്ലാ കമ്മറ്റി അംഗം കെ.വി വിനോദന്‍ , ആര്‍ജെഡി ജില്ലാ സെക്രട്ടറി പി എല്‍ ഡൊമിനി, എല്‍ഡിഎഫ് മേഖല സെക്രട്ടറി ഷാജി കാക്കശ്ശേരി, ടി.കെ ചന്ദ്രന്‍, ടി.സി മോഹനന്‍, ആഷിക്ക് വലിയകത്ത്, പി.വി അശോകന്‍, ജിയോ ഫോക്‌സ് തുടങ്ങിയവര്‍ സംസാരിച്ചു.