തുവ്വാന്നൂര്‍ പാലത്തും ഭഗവതി ക്ഷേത്രത്തില്‍ സാംസ്‌കാരിക സമ്മേളനവും ആദര സദസ്സും സംഘടിപ്പിച്ചു

Advertisement

Advertisement

 

തുവ്വാന്നൂര്‍ പാലത്തും ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനത്തിന്റെയും, പൂര മഹോത്സവത്തിന്റെയും ഭാഗമായി സാംസ്‌കാരിക സമ്മേളനവും ആദര സദസ്സും സംഘടിപ്പിച്ചു. ക്ഷേത്ര പരിസരത്ത് നടന്ന സാംസ്‌കാരിക സമ്മേളനം ചലച്ചിത്ര സീരിയല്‍ താരം ചന്ദ്രശേഖരന്‍ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സമിതി പ്രസിഡണ്ട് സുധീര്‍ ചൂണ്ടല്‍ അധ്യക്ഷനായി. ക്ഷേത്രം മേല്‍ശാന്തി നിഷാദ് ശാന്തി ഭദ്രദീപം തെളിയിച്ചു. മാധ്യമ രംഗത്ത് ഒരു പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന സിസി ടിവി കേച്ചേരി ബ്യൂറോ റിപ്പോര്‍ട്ടര്‍ ജോസ് മാളിയേക്കലിനെ ചടങ്ങില്‍ ആദരിച്ചു. ക്ഷേത്ര സമിതി പ്രസിഡണ്ട് സുധീര്‍ ചൂണ്ടല്‍ പൊന്നാടയണിച്ച് മൊമ്മേന്റോ സമ്മാനിച്ചു. ആദരവിന് നന്ദിയറിയിച്ചു കൊണ്ട് ജോസ് മാളിയേക്കല്‍ മറുപടി പ്രസംഗം നടത്തി.

അശോകന്‍ നെല്ലിക്കല്‍, സുകുമാരന്‍ തുവ്വാന്നൂര്‍, എ.എസ്. പ്രേംരാജ്, വിജിത ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങിനെ തുടര്‍ന്ന് ചേലൂര്‍ക്കുന്ന് കൈക്കൊട്ടികളി സംഘം, പാലത്തറ കൈക്കൊട്ടികളി സംഘം എന്നിവരുടെ കൈകൊട്ടിക്കളിയും , പ്രശസ്ത മോഡല്‍ ഐശ്വര്യ ലക്ഷമിയും, പ്രദേശത്തെ കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.