പുന്നയൂര്‍ ശ്രീ പാവിട്ടക്കുളങ്ങര ശിവഭദ്ര ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനവും ദേശഗുരുതിയും നടത്തി

Advertisement

Advertisement

പുന്നയൂര്‍ ശ്രീ പാവിട്ടക്കുളങ്ങര ശിവഭദ്ര ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനവും ദേശഗുരുതിയും നടത്തി. ഞായറാഴ്ച്ച കാലത്ത് ക്ഷേത്രം തന്ത്രി പഴങ്ങാംപറമ്പത്ത് മന കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് പ്രതിഷ്ഠാദിന ചടങ്ങുകള്‍ നടത്തിയത്. ക്ഷേത്രം ശാന്തി ശരത് സഹ കാര്‍മ്മികനായി. രാവിലെ മുതല്‍ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും ഉണ്ടായിരുന്നു. വൈകിട്ട് നാടിന്റെയും നാട്ടുകാരുടെയും ക്ഷേമത്തിനായി ദേശഗുരുതിയും ഉണ്ടായി. തുടര്‍ന്ന് ഭക്തര്‍ക്കായി നടത്തിയ പ്രസാദ ഊട്ടില്‍ നിരവധി പേര് പങ്കെടുത്തു. പ്രദേശത്തെ കിടപ്പിലായ ഭക്തര്‍ക്ക് വീട്ടിലേക്ക് പ്രവര്‍ത്തകര്‍ പ്രസാദ ഊട്ടിന്റെ ഭാഗമായ പൊതിച്ചോറ് എത്തിച്ചു നല്‍കി. ക്ഷേത്രം പ്രസിഡന്റ് വിജയന്‍ കാരയില്‍, സെക്രട്ടറി ദയാനന്ദന്‍ മാമ്പുള്ളി, ട്രഷറര്‍ രമേശന്‍ ചന്തിരുത്തില്‍, മറ്റു ഭാരവാഹികള്‍, മാതൃസമിതി ഭാരവാഹികളും നേതൃത്വം നല്‍കി.