ചെമ്പ് കമ്പികൾ മോഷ്ടിച്ച് വില്പന നടത്താൻ ശ്രമം; പ്രതികൾ പിടിയിൽ 

Advertisement

Advertisement

ചെമ്പ് കമ്പികൾ മോഷ്ടിച്ച് വിൽപ്പന നടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പ്രതികളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് മേട്ടുപ്പാളയം സ്വദേശി 42 വയസ്സുള്ള ഖാലിദ് മുഹമ്മദ് അലി, 49 വയസ്സുള്ള ഗുണശേഖരന്റെ ഭാര്യ മുരുകായി എന്നിവരെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.